സൈഡ് - ഇഫക്ട്സ്
S1, E5: മാനസി വാർത്തയ്‌ക്കായി ദൂരയാത്ര ചെയ്യുന്നു. എടിഎസ് മേധാവി കേൽക്കറെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഭവിഷ്യത്ത് കൗശിക് നേരിടുന്നു. അനന്യ അതിഥികളെ ചെറുസംഘങ്ങളായി ഒഴിപ്പിക്കുന്നു. തന്ത്രപ്രധാനമായ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയതോടെ സുബ്രഹ്മണ്യവും താവ്‌ഡെയും ആശുപത്രിയിലെ വിവരച്ചോർച്ച കൈകാര്യം ചെയ്യുന്നു. വാസുവിനു കുറ്റവാളിയെ അറിയാമെങ്കിലും അതു മറ്റുള്ളവരോടു പറയാൻ പാടുപെടുന്നു. ആ രാത്രി ഒരു വഴിത്തിരിവാകുന്നു.
