ക്രാഷ് കോഴ്സ്
രണ്ടു വമ്പൻ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള നിഷ്ഠൂരമായ കിടമത്സരവും അവിടെ പഠിക്കാൻ വരുന്ന വിദ്യാർത്ഥികളിൽ അതുണ്ടാക്കുന്ന പരിണിതഫലവുമാണ് ക്രാഷ് കോഴ്സിന്റെ ഇതിവൃത്തം. കൗമാരം പിന്നിട്ടു തുടങ്ങിയ വിദ്യാർത്ഥികൾ ഇവിടെ വച്ചു സൗഹൃദങ്ങൾ കണ്ടെത്തുന്നു. ആദ്യപ്രണയവും വിരഹവും സമപ്രായക്കാരുടെ സമ്മർദ്ദവും അനുഭവിക്കുന്നു. ഒപ്പം ചെറുപ്പത്തിന്റെ നിഷ്കളങ്കത നഷ്ടമാവുകയും ചെയ്യുന്നു.
